Hot Posts

6/recent/ticker-posts

പാലായിലെ ചിൽഡ്രൻസ് പാർക്കിൽ ഇനി ഐസ്ക്രീം നുണയാം മധുരം കഴിക്കാം


പാലാ:  സംസ്ഥാന പാതയിൽ പന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും കാന്റീനും പ്രവർത്തനം ആരംഭിച്ചു. കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കി.


നഗരസഭാചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു .വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷാജു വി തുരുത്തൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബിന്ദു മനു,



വാർഡ് കൗൺസിലർ  ലിസികുട്ടി മാത്യു,  ഷീബ ജിയോ,  ജോസിൻ ബിനോ, ആനി ബിജോയ്,  മായ രാഹുൽ , ആർ സന്ധ്യ,  മായ പ്രദീപ്,  ലീന സണ്ണി,  ബിജി ജോജോ,  ജോസ്ചീരാൻകുഴി, സാവിയോ കാവുകാട്ട്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ  ശ്രീകല,മുനിസിപ്പൽ ഹെൽത്ത് സൂപ്രവൈസർ വിശ്വം മുൻസിപ്പൽ ജീവനക്കാർ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ, കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും