ദുബൈ: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്ലീസ് ആൻഡ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ സ്ഥിരീകരിച്ചു.
ഓഹരി വിൽപനയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി നേരത്തെ പറഞ്ഞിരുന്നു. ലുലു ജീവനക്കാർക്കായിരിക്കും ഓഹരിയിൽ മുൻഗണനയെന്നും അദ്ദേഹം അറിയിച്ചിരുന്നു.