വിളക്കുമാടം: മേടയ്ക്കൽ ഭാഗത്ത് തോടിന്റെ സംരക്ഷണഭിത്തിയും, ചിറയും പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപി സ്ഥലം സന്ദർശിച്ചു.
ടൂറിസം, ജലസേചനം, നെൽക്കൃഷി എന്നിവ നാടിനു ഉതകുന്നവിധം ക്രമീകരിച്ചുകൊണ്ടുള്ള സുസ്ഥിരവികസനമാണ് മേടയ്ക്കൽ ഭാഗത്ത് ഉണ്ടാവേണ്ടതെന്നും ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു.
സമീപകാലത്ത് ഫോട്ടോഷൂട്ടിനു വേണ്ടി നിരവധി ആളുകൾ എത്തുന്ന സ്ഥലമാണ് മേടയ്ക്കൽ ഭാഗം. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഗവൺമെന്റ് തലത്തിൽ ചർച്ച നടത്തി സത്വരനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തദവസരത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിഷ്ണു പി.വി, സോജൻ തൊടുക, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗം പ്രൊഫ.കെ.ജെ മാത്യു, കെ.എസ്.സി ( എം) സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ തുടങ്ങിയവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.