Hot Posts

6/recent/ticker-posts

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി


കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും വധശ്രമം, ഭവനഭേദനം നടത്തി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ വൈക്കം കോതനല്ലൂർ ചാമക്കാലാ ഇടച്ചാലിൽ സജി പൈലി (40) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം തടങ്കലില്‍ അടച്ചത്. 


കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കവർച്ച, ഭവനഭേദനം നടത്തി വസ്തുവകകൾ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കേസ്സുകളിൽപ്രതിയാണ്. 


ഇയാള്‍ മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്. 



Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ച്‌ വെള്ളികുളം മിഷൻലീഗ്
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്