Hot Posts

6/recent/ticker-posts

വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ


കോട്ടയം: ആർപ്പുക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ കാവിമറ്റം കോളനിയിൽ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ സജികുമാർ മകൻ അഭിജിത്ത് കുമാർ (25) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി മാന്നാനം ഷാപ്പുപടി ഭാഗത്ത് വച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ പുറകെ സ്കൂട്ടറിൽ അടുത്തെത്തിയതിനു ശേഷം യുവതിയെ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു.


തുടർന്ന്  യുവതി പോലീസിൽ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. 


ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ ഷിജി കെ, എസ്.ഐ വിദ്യ വി, മാര്‍ട്ടിന്‍ അലക്സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Reactions

MORE STORIES

ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ച്‌ വെള്ളികുളം മിഷൻലീഗ്
അധ്യാപക ദിനാഘോഷം നടത്തി സംസ്കാര വേദി
വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിള
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
മീനച്ചിലാറ്റിൽ കയാക്കിംങ് പരിശീലനവും ശുചീകരണ യജ്ഞവും നടന്നു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്