കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നു.
ജില്ലാതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം, കവിയരങ്ങ് , ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ അധ്യാപക സംഘടനകൾ, ലഹരി വിമുക്ത മിഷൻ, രക്ഷാകർതൃ സമിതി എന്നിവയുടെ സഹകരണത്തോടെ നടത്തുന്നുണ്ട്.
സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 29ന് കോട്ടയം കെഎം മാണി ഭവനിൽ ജോസ് കെ മാണി എംപി നിർവഹിക്കും. വേദി പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വേദി നടത്തിയ ക്വിസ്, ലേഖന മത്സരങ്ങളിലെ വിജയികൾക്ക് തോമസ് ചാഴിക്കാടൻ എംപി സമ്മാനം നൽകും. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.






