Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു


തീക്കോയി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനുമായി ചേർന്ന് നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ നീർത്തട കമ്മിറ്റി രൂപീകരണവും അതിനോടനുബന്ധിച്ചു ആനിയിളപ്പ് നീർത്തടത്തിൽ ഉൾപ്പെട്ട മ്ലാക്കുഴി തൊടിന്റെ അരികിലൂടെ നീർച്ചാൽ നടത്തവും സംഘടിപ്പിച്ചു. 


മണ്ണ്- ജല സംരക്ഷണത്തിനൊപ്പം സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. 


യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ റോസമ്മ ഐസക്ക്, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ ഇ അപർണ്ണ എൻ നായർ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ ശരത് ചന്ദ്രൻ, സാം ബാബു, സെക്രട്ടറി ആർ സുമാഭായി അമ്മ, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സുറുമി പി എച്ച്, എ ഐ ടി എ ലിസിക്കുട്ടി ഫ്രാൻസിസ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും