Hot Posts

6/recent/ticker-posts

കൂട്ടിക്കലിൽ വീടുകളുടെ വെഞ്ചരിപ്പും തറക്കല്ല് കൂദാശയും 27 ന്


2021 ഒക്ടോബറിലെ പ്രകൃതിദുരന്തത്തെ തുടർന്ന് ക്രൈസ്തവ സഭകളുടെയും മറ്റും നേതൃത്വത്തിൽ കൂട്ടിക്കൽ പ്രദേശത്ത് നടത്തിവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി അഞ്ചു വീടുകളുടെ വെഞ്ചരിപ്പും പുതിയ രണ്ടു വീടുകളുടെ തറക്കല്ല് കൂദാശയും ജനുവരി 27 ന് നടക്കും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പും തറക്കല്ല് കൂദാശയും  നിർവഹിക്കും.


പാലാ രൂപതയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ഏകോപനത്തിലൂടെ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര സഹായങ്ങളും വീട് മെയിന്റനൻസിന് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായവും നൽകിയ ശേഷമാണ് ഭവന നിർമ്മാണ  പദ്ധതിയിലേക്ക് പ്രവേശിച്ചത്. ഇപ്പോൾ നാലു ഘട്ടങ്ങളായിരിക്കുകയാണ്. 


ഒന്നാം ഘട്ടം 9  വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വെഞ്ചരിച്ചു നൽകി. ശേഷം രണ്ടാം ഘട്ടം 7 വീടുകളിൽ അഞ്ചു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി 27 ആം തീയതി വെള്ളിയാഴ്ച  വെഞ്ചരിക്കുകയാണ്. ഈ ഘട്ടത്തിലെ ബാക്കിയുള്ള 2 വീടുകളുടെ  നിർമ്മാണം പുരോഗമിക്കുന്നുണ്ട്.


ഈ 16 വീടുകൾക്കു പുറമേ മൂന്നാം ഘട്ടമായി കൂട്ടിക്കൽ ടൗണിനടുത്ത് മാത്യൂ സ്കറിയ (രാജു) പൊട്ടംകുളം സൗജന്യമായി നൽകുന്ന സ്ഥലത്ത് 7 വീടുകളുടെ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി വരികയാണ്. 


ഈ മൂന്നു ഘട്ടങ്ങൾക്കും പുറമേ നാലാം ഘട്ടമായി  മൂന്നു വീടിനു കൂടി അടുത്തയിടെ ചെറുതും വലുതുമായ സഹായങ്ങളിലൂടെ തുക ആയിട്ടുണ്ട്. 



സുമനസുകളുടെ സഹായം അഭ്യർത്ഥിയ്ക്കുന്നു

വീട് നിർമ്മാണത്തിനും ഗവൺമെന്റിന്റെ സഹായം പര്യാപ്തമല്ലാത്ത വീടുകൾക്ക് സഹായത്തിനും വീടുകളുടെ മെയിന്റനൻസിനും  ഒക്കെയായി നിരവധി മറ്റു അപേക്ഷകൾക്ക് ഇനിയും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഉദാരമതികളുടെ സാമ്പത്തികവും ഇതരവുമായ സഹായസഹകരണങ്ങൾ എത്ര ചെറുതായാലും
നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  

സുരക്ഷിതമായ ഭവനങ്ങളിൽ കഴിയുന്നവർ ഒരു സ്ക്വയർ ഫീറ്റിന് ഉള്ള തുക1500 രൂപ എങ്കിലും നൽകി ഈ പദ്ധതി പൂർണ്ണ വിജയത്തിലെത്തിക്കാൻ ക്ഷണിക്കുന്നു. സിമന്റ് കട്ടകൾ, കട്ടള, ജനൽ, വാതിൽ, സിമന്റ്, കമ്പി, കല്ല്, മണൽ, ഒരു മുറിയുടെ സ്പോൺസർഷിപ്പ്, തുടങ്ങിയ വിവിധ രീതികളിൽ സുമനസ്സുകൾക്ക്  പങ്കാളികളാകാവുന്നതാണ് - 9496542361
(കോർഡിനേറ്റർ ഇൻ ചാർജ് - പാലാ രൂപത കൂട്ടിക്കൽ റീബിൽഡ് ഹോം മിഷൻ )

Reactions

MORE STORIES

അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു