അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന തീക്കോയി- തലനാട് റോഡിന്റെ നിർമാണ ഉദ്ഘാടനം ജനുവരി 31 ചൊവ്വാഴ്ച നടക്കും. 6 കോടി 90 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം.
മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിക്കും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി തുടങ്ങിയവർ പങ്കെടുക്കും.