തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ടേം അടിസ്ഥാനത്തിൽ വർഷം തോറും വീതം വയ്ക്കുന്ന സ്ഥിതി ഭരണ സുസ്ഥിരതയ്ക്ക് ഗുണകരമല്ല. പദ്ധതി രൂപീകരണ സമയത്തും പദ്ധതി നിർവഹണ സമയത്തും ഉണ്ടാകുന്ന ഭരണ മാറ്റങ്ങൾ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൃഷ്ടിക്കുന്നത്.
മുന്നണിക്കുള്ളിലെ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തലത്തിൽ തീരുമാനമുണ്ടാക്കി ഭരണസമിതിയുടെ കാലയളവിലേക്ക് ഒരു നേതൃത്വത്തെ തീരുമാനിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതാകും ഉചിതം.