Hot Posts

6/recent/ticker-posts

റിപ്പബ്ലിക് ദിന പരേഡിൽ പാലാ സെൻ്റ് തോമസ് കോളേജിന് ചരിത്രനേട്ടം



ജനുവരി 26 ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പാലാ സെൻ്റ് തോമസ് കോളേജിന് ചരിത്രനേട്ടം. പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. ആർമി വിഭാഗത്തിലെ നാലും നേവി വിഭാഗത്തിലെ  ഒരു കേഡറ്റും ഉൾപ്പെടെ ആകെ 5 കേഡറ്റുകളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. 


കേരളത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജിൽ നിന്ന് മാത്രം ഇത്രയധികം കേഡറ്റ്സ്സുകൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. കേരള ആൻഡ് ലക്ഷ്വദീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് എൻ.സി.സി. നേവൽ വിഭാഗത്തിൽ നിന്നും വിശാൽ കൃഷ്ണ എസ് രാജ് പഥ് വിഭാഗത്തിലും ആർമി വിംങ് കേഡറ്റുകളായ  ജെസ് വിൻ മെൽവിൻ ( പി.എം റാലി ) അഖിൽ ഷാജി ( പി.എം റാലി ) ഗോകുൽ ബിജു (ഓൾ ഇന്ത്യാ ഗ്വാർഡ്) കാശീനാഥൻ കെ. (പി. എം. ആർ. സൗത്ത് സോൺ ) വിഭാഗത്തിലുമാണ് പങ്കെടുത്തത്. 



കഴിഞ്ഞ വർഷവും ഈ വർഷവും ആയി നടന്ന പത്തിൽ അധികം ക്യാമ്പുകൾ കടന്നാണ് ഈ 5 കേഡറ്റുകൾ കോളേജിൻ്റെയും,നാടിൻ്റെയും അഭിമാനം ആയി മാറുന്നത്. കോവിസ് നിയന്ത്രണങ്ങൾ കാരണംകഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴും തളരാതെ പോരാടിയാണ് ഇത്തവണ കേളേജിലെ എൻ സി. സി. കേഡറ്റുകൾ ഈ ചരിത്ര ന വിജയം കൈവരിച്ചത്. 

അതി കഠിനമായ ക്യാമ്പുകൾ കടന്ന് ലേകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ എൻ.സി.സിയുടെ ഏറ്റവും ഉയർന്ന ക്യാമ്പിൽ പങ്കെടുത്ത് കോളേജ് വിദ്യാർഥികൾക്കും,എൻസിസി നേവൽ വിംങ്ങിലെ മറ്റു കേഡറ്റുകൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് പാലാ സെന്റ് തോമസ് കോളേജിലെ കേഡറ്റ്സ്.


പാലാ സെന്റ് തോമസ് കോളേജിന്റെ അഭിമാന താരകങ്ങളായി ചരിത്രനേട്ടത്തിന് അർഹരായ കേഡറ്റുകളെ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോൺ മംഗലത്ത് ,വൈസ് പ്രിൻസിപ്പാൾമാരായ പ്രൊഫ. ജോജി അലക്സ് , ഡോ. ഡേവിസ് സേവ്യർ , കോളജ് ബർസാർ  ഫാ. മാത്യൂ ആലപ്പാട്ടു മേടയിൽ, ആർമി വിഭാഗം എ.എൻ. ഒ. പ്രൊഫ. ടോജോ ജോസഫ് ,നേവൽ വിഭാഗം സി.റ്റി. ഒ. ഡോ. അനീഷ് സിറിയക് നേവൽ വിഭാഗം കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത് വി. തുടങ്ങിയവർ  അഭിനന്ദിച്ചു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം