Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന് തുടക്കം


തീക്കോയി: വൃത്തിയുള്ള നവകേരളം 2025 എന്ന് ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായ  'വലിച്ചെറിയൽ മുക്ത കേരളം ' ക്യാമ്പയിൻ  തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം രണ്ടാം വാർഡ് കൊട്ടാരത്തുംപാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് നിർവഹിച്ചു. 


കുടുംബശ്രീ സി.ഡിഎസ്, എ.ഡി.എസ് പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ , വില്ലേജ് എക്സ്റ്റൻഷൻ  ഓഫീസർ ടോമിൻ ജോർജ് തുടങ്ങിയവർ ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. 


ജനുവരി 26 മുതൽ 30 വരെ ക്യാമ്പയിൻ്റെ  ഭാഗമായി ജനപങ്കാളിത്തത്തോടെ പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾ   നടത്തുമെന്നും  വിവിധ വാർഡുകളിൽ   ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു .ബി .മുരുകൻ, കവിത രാജു, മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, രതീഷ് പി.എസ്, മാജി തോമസ്, ദീപ സജി , ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, നജീമ പരീകൊച്ച് എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകുമെന്നും പ്രസിഡൻ്റ് കെ.സി ജെയിംസ് അറിയിച്ചു.








Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു