രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിന്‍റെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ, ഷിജോ കെ തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു.
പരിപാടിയിൽ ഡിപ്പാർട്ട്മെന്റിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടുകയും ചെയ്തു.
അസോസിയേഷൻ്റെ ദിനാഘോഷ പരിപാടികൾക്ക് സരുൺ കുമാർ, അലൻ്റ് സിബി, സ്നേഹ എൽസ ജോസ്, അഞ്ചു സെബാസ്റ്റ്യൻ എന്നിവരും അസോസിയേഷൻ പ്രതിനിധികളും നേതൃത്വം നൽകി.







