തീക്കോയി ഗ്രാമപഞ്ചായത്ത് ലോക ജലദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ആയിരം കുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പടുതാക്കുളത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു.
വാർഡ് മെമ്പർ അമ്മിണി തോമസ്, വി.ഇ.ഒ സൗമ്യ കെ.വി, ഓവർസിയർ സുറുമി പിഎച്ച്, എ.ഐ.റ്റി.എ ലിസ്സിക്കുട്ടി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.







