ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയഷൻ ഈരാറ്റുപേട്ട മേഖല സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു. ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖലാ പ്രസിഡന്റ് ബേബിച്ചൻ ഫോട്ടോലാന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ് ഉദ്ഘാടനം ചെയ്തു.
റജി തീക്കോയി പരിപാടിയിൽ സ്വാഗതം ആശംസിച്ചു. മേഖലാ സെക്രട്ടറി റോയ് അമല റിപ്പോർട്ടും മേഖല ട്രഷറർ മനു തീക്കോയി കണക്കും അവതരിപ്പിച്ചു. എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് ജില്ലാസമ്മേളനത്തിനായുള്ള പുതിയ സ്വാശ്രയ സംഘ രൂപീകരണം നടന്നു. ജില്ലാ സെക്രട്ടറി സാജു പി നായർ, ജില്ലാ ട്രഷറർ റെന്നി ജോസഫ്, മേഖലാ നിരീക്ഷകൻ ബിനീഷ് പാലാ, പൂഞ്ഞാർ യൂണിറ്റ് പ്രസിഡന്റ് സണ്ണി പൂഞ്ഞാർ, ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് അജീഷ് യമഹ, പൂഞ്ഞാർ യൂണിറ്റ് സെക്രട്ടറി രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി ഗോപൻ ഫ്ളാഷ് കൃതജ്ഞത അറിയിച്ചു.