Hot Posts

6/recent/ticker-posts

കരിയർ ഗൈഡൻസ്പ്രോഗ്രാം പാത്ത് ഫൈൻഡർ -2023 ഏപ്രിൽ 2ന്



വൈക്കം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 88th യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറെ ഭാഗമായി ഏപ്രിൽ രണ്ടാം തീയതി (ഞായർ) ഉച്ചകഴിഞ്ഞു  രണ്ടു മണി മുതൽ അഞ്ചു  മണി വരെ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ +2 വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിക്ക് വൈക്കം മുൻസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യാമിൻ്റെ   സാന്നിധ്യത്തിൽ ഡോ: ടിപി ശ്രീനിവാസൻ ഐ.എഫ്.എസ് (മുൻ അമേരിക്കൻ അംബാസിഡർ) ഉദ്ഘാടനം നിർവഹിക്കും. 


കരിയർ കൺസൾട്ടൻറ് സുദേവൻ കെ.ജെ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നയിക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി സ്കറിയ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ബിനോ ഐ കോശി, ലയൺസ് സെക്കൻഡ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ആർ. വെങ്കടാചലം, അഡ്വൈസർ & ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, റീജിയൺ ചെയർപേഴ്സൺ സി പി ജയൻ, സോൺ ചെയർപേഴ്സൺ  ജോമോൻ  എന്നിവർ ആശംസകൾ അർപ്പിക്കും.


വൈക്കം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് വി റ്റി, ഓർമ ഇന്റർനാഷണൽ രക്ഷാധികാരി ജോസ് ആറ്റുപുറം, വൈക്കം ലയൺസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കുമാർ വി വി, വൈക്കം ലയൺസ് ക്ലബ്ബ് ട്രെഷറർ  ജിജോ  മാത്യു,  സന്തോഷ് എബ്രഹാം കമ്പകത്തുങ്കൽ എന്നിവർ നേതൃത്വം നൽകും. 


ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ  രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.




Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം