വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരന്ന് ചോര്‍ച്ച വരുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം.
ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾക്കു തീപിടിക്കുന്നതിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരിൽ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾ കത്തിയുള്ള അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. തീപിടിത്തമോ അതിന് സമാനമോ ആയ അപകടങ്ങളില്‍പെട്ട 150 പേർ സര്‍വേയില്‍ പങ്കെടുത്തു.
അതില്‍ 11 ഇടങ്ങളില്‍ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടായിരുന്നു. 133 ഇടത്ത് പ്രശ്നമായത് ഇന്ധന ചോര്‍ച്ചയും. ഇന്ധന ചോര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതാകട്ടെ തുരപ്പന്‍ വണ്ടും.