Hot Posts

6/recent/ticker-posts

പണിമുടക്കി പണികൊടുത്ത് 'വാഹന്‍'

പ്രതീകാത്മക ചിത്രം


റോഡ് നികുതി കൂടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറായ 'വാഹന്‍' തകരാറിലായി. ഇതോടെ വാഹന ഉടമകളാണ് പ്രശ്‌നത്തിലായിരിക്കുന്നത്. ഏപ്രില്‍മുതല്‍ നികുതി ഉയരും. നാലു ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഉയര്‍ന്ന നികുതി അടയ്ക്കണം. എല്ലാ വിഭാഗത്തിലും ഒരു ശതമാനം വീതം നികുതി ഉയരുന്നുണ്ട്.




വില്‍പ്പന കൂടുതലുള്ള കാറുകളില്‍ അധികവും 8-13 ലക്ഷം രൂപയ്ക്ക് ഇടയിലുള്ളവയാണ്. ഈ വിഭാഗത്തില്‍ മാത്രം 25,000 രൂപയുടെ നികുതി വര്‍ധനയുണ്ടാകും. 20 ലക്ഷത്തിന് മുകളിലുള്ളവയില്‍ വിലയുടെ 21 ശതമാനമാണ് റോഡ് നികുതി. ഇതൊഴിവാക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ രജിസ്ട്രേഷന് എത്തിയിട്ടുണ്ട്.



വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് കിട്ടാതിരുന്നതാണ് തിങ്കളാഴ്ച ഒട്ടേറെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടസ്സപ്പെടുത്തിയത്. ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുകയും അവ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയും വേണം. ഉച്ചയോടെ തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പരാതികള്‍ ഒഴിഞ്ഞിട്ടില്ല.


ഡ്രൈവിങ് ലൈസന്‍സിനുള്ള പുതിയ അപേക്ഷകളിലും ഏതാനുംദിവസമായി സാങ്കേതികതടസ്സമുണ്ട്. അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയുമെങ്കിലും ഫീസ് അടയ്ക്കാന്‍ പറ്റുന്നില്ല. 


രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഒറ്റത്തവണ പാസ്വേഡ് ലഭിക്കുന്നില്ല. ഒരാഴ്ചയായി ഇടവിട്ട് സാങ്കേതികത്തകരാറുണ്ട്.



വാഹന്‍-സാരഥി സോഫ്റ്റ് വെയറുകളുടെ സാങ്കേതിക പോരായ്മ ഏറെക്കാലമായിട്ടുണ്ടെങ്കിലും പൂര്‍ണമായി പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോ കേന്ദ്രത്തിനോ കഴിഞ്ഞിട്ടില്ല.

Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്