കോട്ടയം: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാഹുൽ ഗാന്ധി എന്ന ഇന്ത്യയുടെ ഭാവി പ്രതീക്ഷയും, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും, ഇന്ദിരാജിയുടെയും, രാജീവ് ഗാന്ധിയുടെയും പിന്തുടർച്ചക്കാരനായ രാഹുൽ ഗാന്ധിക്കെതിരെ നരേന്ദ്ര മോദിയുടെ ഏകാതിപത്യം നടപ്പാകില്ല എന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാ കുടുംബത്തെ അപമാനിക്കുവാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ പിച്ചി ചിന്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു. യുഡിഎഫ് കോട്ടയം ജില്ല നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കുര്യൻ ജോയി, സലിം പി മാത്യു, റഫീഖ് മണിമല, റ്റി സി അരുൺ, കെ ടി ജോസഫ്, മദൻലാൽ ടോമി വേദഗിരി, എൻ ഐ മത്തായി, പ്രൊഫ.ഗ്രേസമ്മ മാത്യു, വി ജെ ലാലി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, ജയിസൺ ജോസഫ്, അജിത് മുതിരമല, കുര്യൻ പി.കുര്യൻ, നന്ദിയോട് ബഷീർ, ജാൻസ് കുന്നപ്പള്ളി, ജോയ് ചെട്ടിശ്ശേരി, പി.എൻ നൗഷാദ്, പി.എ അബ്ദുൾ കരീം, ഫാറൂഖ് പലയംപറമ്പിൽ, ബേബി തുപ്പലിഞ്ഞിയിൽ, ടി എസ് അൻസാരി, കെ.എം ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ഇന്നസെന്റിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.