സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത് 'കരുതലും കൈത്താങ്ങും' മേയ് 20 ന് പാലായിൽ നടക്കും. പാലാ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് അദാലത്ത് ആരംഭിയ്ക്കും.
മന്ത്രിമാരായ വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.