Hot Posts

6/recent/ticker-posts

ബസ് പണിമുടക്കുമായി മുന്നോട്ടെന്ന് ഉടമകള്‍; സമരത്തിനു നോട്ടിസ് നല്‍കി




ജൂണ്‍ ഏഴു മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുകയാണെന്നു ബസ് ഉടമകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ബസ് ഉടമകള്‍ പറഞ്ഞു.


വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ടിക്കറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്നത്. യാത്രാ ആനുകൂല്യത്തിന് വിദ്യാര്‍ഥികള്‍ക്കു പ്രായപരിധി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.


അതേസമയം, സ്വകാര്യ  ബസ് സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഒരു വർഷം മുമ്പാണ് ഡീസൽ വില കൂട്ടിയത്. അതിന് ശേഷം വില വർധിച്ചിട്ടില്ല. സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. 




Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം