Hot Posts

6/recent/ticker-posts

കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു




കോട്ടയം: മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. 


രക്തംവാർന്നു കിടന്ന ജൂബിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് ജൂബി താമസിച്ചിരുന്നത്.


അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിനു പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു.




വാർഡ് മെംബർ വിളിച്ചു പറഞ്ഞതനുസരിച്ച് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നുള്ള വിവരം വ്യക്തമായിട്ടില്ല. ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പൊലീസിനു മൊഴി നൽകി.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം