കോട്ടയം: 2022 -23 വർഷത്തിൽ എസ്എസ്എൽസി പാസ്സായ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതിമായി +1 സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.
3000 ൽ അധികം സീറ്റുകളുടെ കുറവാണ് +1 ന് നിലവിൽ ഉള്ളത്. കൂടുതൽ സീറ്റുകൾ അനുവദിച്ച് ഈ വിഷയം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര - തീര മേഖലകളിൽ പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.