Hot Posts

6/recent/ticker-posts

കണമല നിവാസികളെ അധിക്ഷേപിച്ച വനം മന്ത്രിയും, എംഎൽഎയും മാപ്പുപറയണം: സജി മഞ്ഞക്കടമ്പിൽ




കോട്ടയം: കണമലയിൽ വീട്ടിലും, കൃഷിസ്ഥലത്തും കയറി രണ്ട് കൃഷിക്കാരെ കാട്ടുപോത്ത് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ കക്ഷി രാഷ്ട്രീത്തിനതീതമായി കണമലയിൽ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ സമരമെന്ന് ആക്ഷേപിച്ച വനം മന്ത്രി ശശീന്ദ്രനും, ഈ പ്രസ്ഥാവനയെ 
ന്യായീകരിച്ച സ്ഥലം എംഎൽഎ സെബാസ്റ്റൻ കുളത്തിങ്കലും കണമല നിവാസികളോട് മാപ്പ് പറയണമെന്ന്  യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആവശ്യപ്പെട്ടു.


കെസിബിസി കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയുള്ള വനം മന്ത്രിയുടെ ഭീഷണിയെ അർഹിക്കുന്ന അവജ്ഞയോടെ സമരമുഖത്തുള്ള കർഷകർ തള്ളിക്കളയുമെന്നും സജി പറഞ്ഞു.


ഈ ദാരുണ സംഭവത്തിന്റെ പേരിൽ ഏത് തരം സമരം സംഘടിപ്പിച്ചാലും ആ സമരത്തെ പുച്ഛിക്കുന്ന നിലപാട് കൃഷിക്കാരോടുള്ള വെല്ലുവിളിയാണെന്നും സജി കുറ്റപ്പെടുത്തി.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍