Hot Posts

6/recent/ticker-posts

മൃ​ഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണം- ആദർശ് മാളിയേക്കൽ




പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുൻപായി തെരുവ് നായ്ക്കളെ സർക്കാർ മുൻകൈയെടുത്ത് കൂടുകൾ നിർമ്മിച്ച് ജനങ്ങൾക്ക്  ഉപദ്രവം ഉണ്ടാക്കാത്ത വിധം സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്  കെ എസ് സി (എം) ജില്ലാ പ്രസിഡന്റ്  ആദർശ് മാളിയേക്കൽ.



തെരുവ് നായ്ക്കളുടെ ശല്യം പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും അനുഭവപ്പെടുന്നതിനാൽ യാത്ര ചെയ്യുന്നതിന് കഴിയാത്ത സ്ഥിതിയാണ്. കൂടാതെ കുറക്കന്റെ ശല്യവും കാട്ടുപോത്തിന്റെ ശല്യവും കാരണം പലയിടങ്ങളിലും ജനങ്ങൾ ഭയപ്പെട്ടു പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ കഴിയുകയാണ്. 


അധികാര കേന്ദ്രങ്ങളിൽ നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകാത്തതിനാൽ ദിനംപ്രതി ആളുകൾ മരണപ്പെടുന്ന വാർത്തയാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. ഭയരഹിതമായി   ജനങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി എടുക്കേണ്ടത് ഗവൺമെന്റിന്റെ കടമയാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെടണം എന്നും ആദർശ് മാളിയേക്കൽ ആവശ്യപ്പെട്ടു.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു