Hot Posts

6/recent/ticker-posts

ഒറ്റയ്ക്കു താമസിക്കുന്ന ഗൃഹനാഥയുടെ 8 പവൻ കവർന്നു

പ്രതീകാത്മക ചിത്രം



ഉഴവൂർ:  ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ അപഹരിച്ചു. കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽക്കയറി ആക്രമിച്ചാണ് 2 യുവാക്കൾ 6 വളയും 2 മോതിരവും കവർന്നത്. ഏലിയാമ്മയ്ക്കു നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം.


മക്കൾ വിദേശത്തായതിനാൽ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയ യുവാക്കൾ മാമ്പഴം ചോദിച്ചു. മാമ്പഴം എടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി. 


തുടർന്ന് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു. യുവാക്കളിൽ ഒരാൾ മാത്രമാണ് അകത്തുകയറിയതെന്ന് ഇവർ പറയുന്നു.





ഏതാനും ദിവസം മുൻപ് ഒരു സന്നദ്ധ സംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗ സംഘം വീട്ടിലെത്തിയിരുന്നതായും ഈ സംഘത്തിൽപെട്ട രണ്ടുപേരാണ് ഇന്നലെ വന്നതെന്നു സംശയിക്കുന്നതായും ഏലിയാമ്മ മൊഴി നൽകിയിട്ടുണ്ട്. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു