പാചകവാതക സിലിണ്ടറിന്റെ സുരക്ഷിതവും നിയമപരവുമായ ഉപയോഗത്തെക്കുറിച്ച് നഗരസഭ കോൺഫറൻസ് ഹാളിൽ ബോധവത്കരണ ക്ലാസ്സ് നടത്തി.ചെയർപേഴ്സൺ ജോസിൻ ബിനോ യോഗം ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടം, ആനി ബിജോയ്, ലിസികുട്ടി മാത്യു, മായാ രാഹുൽ, സിജി ടോണി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ എന്നിവർ പങ്കെടുത്തു.
റേഷനിങ് ഇൻസ്‌പെക്ടർ സൗമ്യ സി.കെ സ്വാഗതം പറഞ്ഞു. ഡോൺ ഗ്യാസ് സർവീസ് എഞ്ചിനീയർ മനോജ് ഗ്യാസ് സിലിണ്ടർ ലൈവ് ഡെമോൺസ്ട്രഷൻ നടത്തി.
റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ റേഷൻകട ലൈസൻസികൾ, കുടുംബശ്രീ അംഗങ്ങൾ, വീട്ടമ്മമാർ എന്നിവർ പങ്കെടുത്തു. ബിജോയ് മണർകാട്ട് യോഗത്തിന് നന്ദി അർപ്പിച്ചു.