Hot Posts

6/recent/ticker-posts

രജനീകാന്ത് അഭിനയം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ




ചെന്നൈ: സൂപ്പർതാരം രജനീകാന്ത് അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് വിവരം.


ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. 


ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിൻ പറഞ്ഞു.




2017-ൽ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച രജനി പാർട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലർ 169-ാം ചിത്രമാണ്.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി