ചേന്നാട് ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ 2023ൽ സപ്തതി നിറവിലാണ്. 1953ൽ ആരംഭിച്ചു,1982 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ ആദ്യ എസ്എസ്എൽസി
ബാച്ച് 1985 ൽ നൂറു ശതമാനം വിജയം നേടി ആരംഭിച്ച ജൈത്ര യാത്ര ഇന്നും തുടരുന്നു.
2023 എസ്എസ്എൽസി പരീക്ഷയിൽ 51/51പേരും വിജയിക്കുകയും 13 FULL A+,നാലു 9A+ എന്നിവ കരസ്തമാക്കുകയും ചെയ്തത് സപ്തതിയാഘോഷിക്കുന്ന സ്കൂളിന് ഇരട്ടിമധുരമായി.
കലാ, കായിക മേഖലകളിലും ഈ വിദ്യാലയം സ്വന്തമാക്കിയിരിക്കുന്ന നേട്ടങ്ങൾ പ്രശംസനീയമാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ തോമസ് മുലേചാലിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ അഭിനന്ദിച്ചു.