Hot Posts

6/recent/ticker-posts

തോമസ് ചാഴിക്കാടൻ എം.പിയുടെ ശക്തമായ ഇടപെടൽ: ബാങ്ക് ശാഖ മാറ്റില്ല




കോട്ടയം: കാഞ്ഞിരമറ്റം പള്ളിക്കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സൗത്ത് ഇൻഡ്യൻ ബാങ്ക് അകലക്കുന്നം ശാഖ നിറുത്തലാക്കാനുള്ള ശ്രമത്തിന് ജില്ലാ ബാങ്കിങ്ങ് സമിതി യോഗത്തിൽ നാട്ടുകാർക്ക് അനുകൂലമായ തീരുമാനം. 


കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പിയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് ബാങ്ക് നിലവിലുളള വിധം തുടരുവാനുള്ള തീരുമാനമുണ്ടായത്. 



കാഞ്ഞിരമറ്റം പള്ളി വികാരി ഫാ.ജോസഫ് മണ്ണനാലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയും വിവിധ സാമൂഹിക, രാഷ്ട്രീയ സന്നദ്ധ സംഘടനകളും, റസിഡൻസ് അസോസിയേഷനും സംയുക്തമായി നടത്തിയ ബഹുജന സമരത്തെ തുടർന്ന് ജോസ് കെ മാണി എം.പി യുടെ ഇടപെടലും ഏറെ സഹായകമായതായി സമരസമിതി സാരഥികളായ മാത്തുക്കുട്ടി ഞായർകുളവും ഡാന്റീസ് കൂനാനിക്കലും പറഞ്ഞു.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു