ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ആദ്യ ഇനം കൂടുതലും വീട്ടിനകത്തും രണ്ടാമത്തേത് പുറത്തുമാണ് കൂടുതലും കാണുന്നത്.
ഒരുതവണ രോഗം വന്നവർക്ക് എല്ലാക്കാലത്തേക്കും പ്രതിരോധശേഷിയുണ്ടാവില്ലെന്നും
മൂന്നുവർഷം കഴിഞ്ഞാൽ പ്രതിരോധശേഷി കുറയുമെന്നും വിദഗ്ദ്ർ പറയുന്നു.
അഞ്ചുതരം വൈറസുകൾ ഡെങ്കിപരത്തുന്നുണ്ട്. ഇതിൽ രണ്ടാമത്തെ തവണ പകരുന്നത് മറ്റൊരു വൈറസാണെങ്കിൽ അത് കൂടുതൽ അപകടകരമാവാനും മരണം സംഭവിക്കാനും ഇടയുണ്ടെന്നും ആരോഗ്യവിദഗ്ദ്ർ അറിയിക്കുന്നു.







