ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട 8 ഗ്രാമപഞ്ചായത്തുകളിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട്, പടുതാക്കുളം, അസോള ടാങ്ക്, കുടിവെള്ളകിണര്‍, സോക്പിറ്റ്, കംപോസ്റ്റ്, കിണര്‍ റീചാര്‍ജിംഗ്, തീറ്റപ്പുല്‍ കൃഷി, കയ്യാലനിര്‍മ്മാണം എന്നീ വ്യക്തിഗത ആസ്തി നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
2023 ജൂണ്‍ മാസം 30 തീയതിവരെ അപേക്ഷകള്‍ അതാത് ഗ്രാമപഞ്ചായത്തുകള്‍, വി.ഇ.ഒ ഓഫീസുകള്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫോറം മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ ലഭിക്കുന്നതാണ്.
മേല്‍ പദ്ധതിയില്‍ അനുവദിക്കുന്ന ആസ്തിനിര്‍മ്മാണത്തിനുള്ള ചിലവ് പൂര്‍ണ്ണമായും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പ്രോഗ്രാം ഓഫീസിലോ അതാത് ഗ്രാമപഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.







