Hot Posts

6/recent/ticker-posts

കുരുന്നുകളിൽ ആകാംക്ഷ പകർന്ന പ്രവേശനോൽത്സവം നവ്യാനുഭവമായി



പാലാ: പുലിയന്നൂർ ഗവൺമെൻ്റ് സ്കൂളിൽ സംഘടിപ്പിച്ച പാലാ വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവം കുട്ടികളിൽ ആകാംക്ഷയും അത്ഭുതവും പകർന്നു. 



മുഖ്യതിഥിയായി പങ്കെടുത്തത് പാലാ എം എൽ എ മാണി സി കാപ്പനായിരുന്നു. കാപ്പൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടികളുടെ മനസിൽ നിറഞ്ഞത്   സിനിമാതാരത്തെ കണ്ട അനുഭവമായിരുന്നു. ടിവിയിലും മറ്റും കണ്ട എം എൽ എ ആയ താരത്തെ നേരിൽ കണ്ടപ്പോൾ കുട്ടികളിൽ ആശ്ചര്യം.



പുതിയ കുരുന്നുകളെ പെൻസിലിൻ്റെ വലിയ രൂപവും ബലൂണുകളും നൽകിയാണ് മാണി സി കാപ്പൻ, മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് ജി മീനാഭവൻ, മെമ്പർമാരായ രാജൻ മുണ്ടമറ്റം, ആര്യ സബിൻ എന്നിവർ സ്വീകരിച്ചത്. 







പ്രവേശനോത്സവം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് ജി മീനാഭവൻ അധ്യക്ഷത വഹിച്ചു. പാലാ എ ഇ ഒ ശ്രീകല, ബി പി ഒ രാജ്കുമാർ, മെമ്പർമാരായ ആര്യാ സബിൻ, രാജൻ മുണ്ടമറ്റം എന്നിവർ പ്രസംഗിച്ചു. 


ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണൻ, അധ്യാപകരായ നീതു എസ് മറ്റം, അനിൽ എബ്രാഹം, അനീഷ ഗ്രേസ് ജോണി, പി ടി എ ഭാരവാഹികളായ പ്രസാദ്, രാഖിമോൾ രാജപ്പൻ എന്നിവർ നേതൃത്വം നൽകി. വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണം വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്നു.





Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ പാലായിലും
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു