സ്കൂൾ തുറന്നതോടെ രാവിലെയും വൈകുന്നേരവുമെല്ലാം നിരത്തുകളിൽ കുട്ടികൾ ഉണ്ടാവും. കുട്ടികൾക്ക് പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ല.
റോഡിൽ അശ്രദ്ധമായി കയറി നടക്കുകയും റോഡ് ശ്രദ്ധയില്ലാതെ മുറിച്ചുകടക്കുകയും എല്ലാം ചെയ്തേക്കാം. അതുകൊണ്ട് തന്നെ കുറച്ചധികം ശ്രദ്ധ വയ്ക്കേണ്ടത് എല്ലാവരുടെയും കടമയാണ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിക്കുന്നു.







