Hot Posts

6/recent/ticker-posts

മാനം തെളിഞ്ഞു...കനത്ത മഴയ്ക്ക് ശമനമായോ..



ഇത്തവണ ജൂൺ മാസത്തിൽ പെയ്യാതെ പോയ കാലവർഷം ജൂലൈയിലാണ് പെയ്തിറങ്ങിയത്. കനത്ത മഴയിൽ വലയുകയായിരുന്നു ജൂലൈ മാസത്തിലെ പല ദിവസങ്ങളിലും കേരളം. 




തെക്കൻ കേരളത്തിൽ വലിയ ഭീഷണിയുയർത്തിയില്ലെങ്കിലും വടക്കും മധ്യകേരളത്തിലും മഴക്കെടുതിയിൽ ജനം വലഞ്ഞിരുന്നു. എന്നാൽ ജൂലൈ മാസം അവസാനിക്കുമ്പോൾ കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമാകുന്നു എന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ സൂചനയും അത് തന്നെയാണ് വ്യക്തമാക്കുന്നത്.





ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഓഗസ്റ്റ് മൂന്നാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്നത് ആശ്വാസമാണ്. 


ഇതൊടൊപ്പം തന്നെ മത്സ്യ തൊഴിലാളികൾക്കും ആശ്വാസമാകുന്ന അറിയിപ്പാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു