Hot Posts

6/recent/ticker-posts

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം: അഡ്വ.ജോബ് മൈക്കിൾ


കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം എത്രയും വേഗം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. 


പ്രവാസി കേരളാ കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  


ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന ഉന്നതാധികാരസമിതി അംഗം വിജി എം തോമസ്, സംസ്ഥാന കമ്മറ്റി അംഗം ഐസക് പ്ലാപ്പള്ളി, പ്രവാസി കേരളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് ഡോ.ജോർജ് ഏബ്രഹാം, സെക്രട്ടറി തങ്കച്ചൻ പൊന്മാങ്കൽ, ബിനോയി മുക്കാടൻ, ജോർജ് കാഞ്ഞമല, മധു വാകത്താനം, ബാബുരാജ് ഉള്ളാട്ടിൽ, കുര്യാച്ചൻ ഭരണകാലാ, ബിജു എന്നംബ്രയിൽ എന്നിവർ പ്രസംഗിച്ചു.


തുടർന്ന് സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുന്ന നടപടികൾ ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ട്രഷറർ ഡോ.ബ്ലസ്സൻ എസ് ഏബ്രഹാം അവതരിപ്പിച്ച പ്രമേയം കമ്മറ്റി പാസ്സാക്കി തോമസ് ചാഴികാടൻ എംപി ക്ക് സമർപ്പിച്ചു.


പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തു നിന്നും മാറ്റിയതിനു പിന്നിൽ ബിജെപിയുടെ അജണ്ടയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റിയതോടെ സാധാരണക്കാരായ ആളുകളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവർക്ക് നിലവിൽ എറണാകുളത്ത് പോയി മാത്രമേ പാസ്പോർട്ട് അടക്കമുള്ള സേവനങ്ങൾ ലഭിക്കുകയുള്ളൂ. 



ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ അടക്കമുള്ളവർ ഇടപെടുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതോടെയാണ് പ്രവാസി കേരള കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു