പുതുപ്പള്ളിയുടെ വികസന പിന്നോക്കാവസ്ഥയും ഭാവി വികസനവുമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. പ്രൊഫ. ലോപ്പസ് മാത്യു - എൽ.ഡി.എഫ് ജില്ലാ കൺവീനർ ' എൽ.ഡി.എഫ്. മുന്നൊരുക്കം നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉചതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയിൽ കഴിഞ്ഞ 50 വർഷത്തെ വികസന പിന്നോക്കാവസ്ഥയും ഭാവി വികസനവുമാണ് എൽ.ഡി.എഫ് ജനങ്ങളുടെ മുന്നിൽ ചർച്ച ചെയ്യുന്നതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകൾ എൽ.ഡി.എഫ് വൻഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്.
കോട്ടയം ജില്ലയിലെ ഏക വികസന പിന്നോക്ക മണ്ഡലമാണ് പുതുപ്പളളിയെന്ന് ലോപ്പസ് മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് ഒരുങ്ങി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം യു.ഡി.എഫിനോട് അവിടെ ഇല്ല. യു.ഡി.എഫ് ഘടകകക്ഷികൾക്ക് അവിടെ വോട്ട് ബാങ്കുകളുമില്ല എന്ന് ലോപ്പസ് മാത്യു പറഞ്ഞു.
ബൂത്തു തലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന് ഉടൻ തുടക്കും കുറിക്കും.സെപ്റ്റംബർ അഞ്ചാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സർവ്വ സജ്ജമാണെന്നും തിരഞ്ഞെടുപ്പിനെ പൂർണമായും രാഷ്ട്രീയമായി കാണുന്ന കേരളത്തിലെയും പുതുപ്പള്ളിയിലെയും ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുവാൻ വേണ്ടി ഇടതു മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കു0. എൽ.ഡി.എഫ് ഈ മാസം ആറാം തീയതി ജില്ലയിലെയും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും മുന്നണിയോഗം കൂടുകയും തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
8 പഞ്ചായത്തുകളിലെ 182 ബൂത്ത് കമ്മിറ്റികളും ഉടനടി കൂടാൻ അന്ന് തന്നെ തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഏറ്റവും അടുത്ത ദിവസം കാര്യങ്ങൾ ചിട്ടയായി നടത്തുമെന്നും ഇടതുമുന്നണി നേട്ടങ്ങളും പുതുപ്പള്ളിയിലെ യഥാർത്ഥ അവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.