Hot Posts

6/recent/ticker-posts

പ്രതിമാസ യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി



ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ യോഗം നടന്നു. ആലുവായിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആണ് യോഗം ആരംഭിച്ചത്. 


ഒരുമ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അവലോകനവും,ഓണം നിർദ്ധനരും രോഗാവസ്ഥയിലുമുള്ളവരോടൊപ്പം ഇരുപത്തിയാറാം തീയതി ശനിയാഴ്ച  ആഘോഷിക്കുവാനും, നിർദ്ധനാവസ്ഥയിലുള്ള 251 കുടുംബങ്ങളിലേക്ക് 18 ഇനം അടങ്ങുന്ന ഓണകിറ്റും 15 നിർദ്ധന രോഗികൾക്ക് ചികിത്സാസഹായവും ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന 30 കുട്ടികൾക്ക് ഓണപ്പുടവ നൽകുവാനും തീരുമാനമെടുത്ത യോഗത്തിൽ ജനകീയ നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. 


അനുസ്മരണത്തിനോട് അനുബന്ധിച്ച്, ഉമ്മൻചാണ്ടിക്ക് ആത്മശാന്തി നേർന്നുകൊണ്ട് പ്രാർത്ഥനയും ഒരുമ വൈക്കം, ഉഴവൂർ, കൂടല്ലൂർ, കുറവിലങ്ങാട്, പാലാ ഹോസ്പിറ്റലുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്നദാനം ഉമ്മൻചാണ്ടിയുടെ പേരിൽ നടത്തുകയും ചെയ്തു. ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ശരത് ശശി ഉദ്ഘാടനം ചെയ്തു. 




വാർഡ് മെമ്പർ ബോബൻ മഞ്ഞളാമല അനുസ്മരണ പ്രസംഗം നടത്തി ഒരുമയുടെ പ്രവർത്തകരായ സനിൽകുമാർ സനിൽ നിവാസ്,ജോയി മയിലംവേലി,ഷാജി അഖിൽ നിവാസ്, കെ പി വി വിനോദ്, അസറുദ്ദീൻ ഇല്ലിക്കൽ, രവി എ കെ, തോമസ് മരോട്ടിക്കുന്നേൽ, ജോമോൻ തോമസ്, ദിലീപ് പ്രണവം, ജോർജ് കതളികാട്ടിൽ, രജീഷ് കൊടിപ്പറമ്പിൽ, ഷിജു കൊടിപ്പറമ്പിൽ, ദിവ്യ ഷിജു, ചന്ദ്രമോഹന പണിക്കർ, ശ്രുതി സന്തോഷ്, ബിജി സനീഷ്, സിൻജാ ഷാജി എന്നിവർ പ്രസംഗിച്ചു.


 


Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം