Hot Posts

6/recent/ticker-posts

പുതിയ നിറത്തിലും ലോഗോയിലും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വരുന്നു



ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ രൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുനരവതരിക്കുന്നു. ലോഗോയിലും നിറത്തിലുമുള്ള മാറ്റങ്ങളുമായാണ് വിമാനം വരുന്നത്.  


ഈ മാറ്റങ്ങളോടെയുള്ള എ-350 വിമാനത്തിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടു. ഉടന്‍ തന്നെ ഈ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സില്‍ വ്യക്തമാക്കി.


കടുംചുവപ്പ്, വയലറ്റ്, സ്വര്‍ണ നിറങ്ങളുടെ സമന്വയമാണ് ലോഗോയില്‍ കാണാനാകുക. പാരമ്പര്യത്തനിമ കൈവിടാതെ പുതിയ രൂപഭാവങ്ങളോടെ വിമാനത്തിന്റെ രൂപകല്‍പനയും നിറങ്ങളും ക്രമീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.



ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ലോകനിലവാരത്തിലുള്ള ഓരു വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ആഗ്രഹമാണ് വിമാനത്തിലെ പുതിയ മാറ്റങ്ങളിലൂടെ പ്രകടമാകുന്നത്. ഇത് ആഗോള തലത്തില്‍ പുതിയ ഇന്ത്യയെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുകയും ചെയ്യുന്നു, എയര്‍ ഇന്ത്യ സിഇഒ കോംപ്ബല്‍ വില്‍സണ്‍ വ്യക്തമാക്കി.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു