Hot Posts

6/recent/ticker-posts

കാരിത്താസ് ഇന്ത്യ നാഷണൽ അസംബ്ലി സ്വാഗതസംഘം രൂപീകരിച്ചു



പാലാ: ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ കരിത്താസ് യൂണിവേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12,13,14 തീയതികളിൽ പാലായിൽ നടത്തും.


1964ൽ നിലവിൽ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി കേരളത്തിൽ പാലായിൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ഡയറക്ടറച്ചൻമാർ സമ്മേളിക്കുന്ന നാഷണൽ അസംബ്ലിയിൽ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന സാമൂഹ്യ ക്ഷേമ വികസന പ്രവർത്തനങ്ങളും നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ഉപജീവന പ്രതിസന്ധികളും ചർച്ച ചെയ്യുന്നതും പരിഹാര പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നതുമാണ്. 


മനുഷ്യനും പ്രകൃതിക്കും ദുരിതം സംഭവിക്കുന്ന ഇടങ്ങളിലെല്ലാം  പരോപകാരത്തിന്റെ യും പരസ്നേഹത്തിന്റെയും കൈത്താങ്ങുമായി എത്തുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി വിജയകരമായി പാലായിൽ സംഘടിപ്പിക്കുന്നതിന് ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഷാലോം പാസ്റ്ററൽ സെൻററിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. 



കോർപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻ സ് കുന്നുംപുറം, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോസഫ് തറപ്പേൽ, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതങ്കൽ, കെയർഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്നു ചെരിവു പുരയിടം, എസ്.എം.വൈ.എം ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, പി.എസ്.ഡബ്ലിയു.എസ് അസി.ഡയറക്ടർ ഫാ.ജോർജ് വടക്കേ തൊട്ടിയിൽ, പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർമാരായ മെർളി ജയിംസ്, സിബി കണിയാംപടി, ബ്രദർ ജോർജ് ഇടയോടിയിൽ, ജോയി മടിയ്ക്കാങ്കൽ, ഡോൺ അരുവിത്തുറ, ക്ലാരീസ് ചെറിയാൻ, അനു റജി, അലീനാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം