Hot Posts

6/recent/ticker-posts

ശബരിമല വിമാനത്താവള ഭൂമിയേറ്റെടുക്കൽ: അതി‍ർത്തിനിർണയവും സർവേയും നാളെ മുതൽ


എരുമേലി: ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തിനിർണയവും നാളെ (നവംബർ 16) തുടങ്ങും. ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കർ സ്ഥലവും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവുമാണ് അളന്നുതിരിച്ച് അതിർത്തി നിർണയിച്ചു കല്ല് സ്ഥാപിക്കുന്നത്. 

എറണാകുളം ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണു കരാർ. 15 ദിവസത്തിനുള്ളിൽ സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുമെന്നാണു കരാറുകാരുടെ ഉറപ്പ്. ആധുനിക സർവേ ഉപകരണമായ ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) വഴിയാണു സ്ഥലമളക്കുന്നത്.





ഡിജിപിഎസ് വഴി കൃത്യതയോടെയും വേഗത്തിലും സർവേയും അതിർത്തി നിർണയവും നടത്താനാകും. എസ്റ്റേറ്റിലെ ഇന്റർനെറ്റ് ലഭ്യതയുടെ കുറവ് അളവെടുപ്പിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇതിനായി ഇന്റർനെറ്റ് ലഭ്യത ഉയർത്തുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിക്കുന്നുണ്ട്.


25 ലക്ഷം രൂപ വരെയാണ് ഡിജിപിഎസിന്റെ വില. 5 ഉപകരണങ്ങളാണ് സർവേക്കായി സ്വകാര്യ സ്ഥാപനം എത്തിക്കുന്നത്. വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1041.0 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു