Hot Posts

6/recent/ticker-posts

ശബരിമല നട നാളെ തുറക്കും; വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് തീർത്ഥാടകർക്ക് ദർശനം


പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും.

പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.





കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു.


Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ