Hot Posts

6/recent/ticker-posts

വള്ളിച്ചിറ പൈങ്ങുളം പള്ളി കേടുപാടുകൾ തീർക്കുവാൻ നടപടി: ആരാധന മുടങ്ങില്ല



പാലാ: ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നൽ ഏറ്റ് തകർന്ന പാലാ രൂപതയിലെ വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിയുടെ മുൻഭാഗം പുനർനിർമ്മിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് വികാരി ഫാ.മാത്യു വെട്ടുകല്ലേലും ട്രസ്റ്റി സിബി വള്ളോനിയും പറഞ്ഞു.

1945-ൽ പണിത നിലവിലെ പള്ളിയുടെ കരിങ്കല്ലിൽ നിർമ്മിച്ച മുഖവാരത്തിൻ്റെ മുകൾ ഭാഗമാണ് ഇടിമിന്നലേറ്റ് തകർന്നത്. പള്ളിയുടെ മുൻഭാഗത്തെ പ്രവേശന വാതിലിനു മുകൾ ഭാഗ മേൽക്കൂരയിലെ ഓടുകളും വ്യാപകമായി തകർന്നിട്ടുണ്ട്. മിന്നലിനെ തുടർന്ന് കെട്ടിട ഭാഗങ്ങൾ ചിന്നിച്ചിതറി പള്ളിവക സമീപ കെട്ടിടങ്ങളിലേക്കും പതിച്ചു.


പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ പള്ളിയുടെ ഉൾവശത്ത് മഴവെള്ളം കെട്ടി നിന്നു.കയർ കാർപ്പെററുകളും ബഞ്ചുകളും മഴവെള്ളത്തിൽ കുതിർന്നു. പള്ളിയുടെ വൈദ്യുതീകരണത്തിനും തകരാർ ഉണ്ടായി. അൽത്താരയ്ക്കും മററുഭാഗങ്ങൾക്കും തകരാർ ഇല്ലാത്തതിനാൽ ആരാധനങ്ങൾക്ക് മുടക്കം ഉണ്ടാവില്ല എന്ന് വികാരി അറിയിച്ചു.


പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളി സന്ദർശിച്ച്  അധികൃതരുമായി ചർച്ച നടത്തി. തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിന് നിർദ്ദേശം നൽകി. കത്തീന്ദ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിലും എത്തിയിരുന്നു. നിരവധി വൈദികരും വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും ഇടവക സമൂഹവും പള്ളിയിൽ എത്തി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും