Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ് ഉൽഘാടനം നാളെ മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിക്കും



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം നാളെ ഉച്ചകഴിഞ്ഞ് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി  വീണാ ജോർജ് അധ്യക്ഷത വഹിക്കും.


കോവിഡ് ഉൾപ്പെടയുള്ള പകർച്ച വ്യാധികൾ, ദുരന്തങ്ങൾ എന്നിവ നേരിടുന്നതിനും, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന് നിർദ്ദേശങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. 10 ഐ.സി.യു കിടക്കകൾ, രോഗിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങൾ, രോഗിയുടെ ആരോഗ്യ നിലവാരം നിരന്തരം നിരീക്ഷിക്കാനുള്ള മോണിറ്ററുകൾ എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. 


പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തിര ചികിത്സയ്ക്കും ഉപയോഗിക്കാനാവും എന്നതിനാൽ ആശുപത്രിയിൽ ഒരു സ്ഥിരമായ ഐ.സി.യു വാർഡ് ലഭിക്കുന്നതിൻ്റെ പ്രയോജനമാണ് ഫലത്തിൽ ഉണ്ടാവുക.

പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉൽഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവ്വഹിക്കും.


നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷെഫ്നാ അമീൻ, ഡി.എം.ഓ ഇൻ ചാർജ് ഡോ.പി.എൻ വിദ്യാധരൻ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കന്മാരുമായ അബ്ദുൽ ഖാദർ പി.എം, റിസ്വാന സവാദ്,


ഫസിൽ റഷീദ്, ഫാസില അബ്സാർ, ലീന ജയിംസ്, എ.എം.എ.ഖാദർ, ഫൈസൽ പി.ആർ, അനസ് നാസർ, അൻവർ അലിയാർ, നൗഷാദ് കെ.ഐ, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അഡ്വ.ജയിംസ് വലിയ വീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, റസിം മുതുകാട്ടിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, സോയി ജേക്കബ്, നൗഫൽ കീഴേടം, മെഡിക്കൽ ഓഫിസർ, ഡോ. രശ്മി പി ശശി എന്നിവർ പ്രസംഗിക്കും.

Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ച്‌ വെള്ളികുളം മിഷൻലീഗ്
ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിള