Hot Posts

6/recent/ticker-posts

ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി



കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'സഹസ്' നടത്തി. കുടയംപടി എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു.



ബ്ലോക്ക് പഞ്ചായത്ത് പരിതിയിൽപ്പെട്ട 126 ഭിന്നശേഷി കുട്ടികൾ കലാപരിപാടിയിൽ പങ്കെടുത്തു. ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിം ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ഉണ്ണി രേണുവിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.


അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. ഷാജിമോൻ, കവിതാ മോൾ ലാലു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് കുര്യൻ, എസി തോമസ്, സി.ഡി.പി.ഒ  എസ്.സുജാദേവി എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു