Hot Posts

6/recent/ticker-posts

മാർ അഗസ്‌തീനോസ് കോളേജ് സംപൂർണ്ണ സൗരോർജ വൈദ്യുതിയിലേക്ക്



രാമപുരം മാർ അഗസ്‌തീനോസ് കോളേജിൽ സംപൂർണ്ണ സൗരോർജ വൈദ്യുതി പദ്ധതി നടപ്പിലാക്കി. വൈദ്യുതി ഉപയോഗവും ചിലവും കുറയ്ക്കുന്നതിന് വേണ്ടി 80 KV ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദ ഹരിത ഉർജ്ജത്തിലേക്കുള്ള കോളേജിൻറെ ചുവടുവായ്പ്പാണ്. 



ഉയർന്ന കാര്യക്ഷമതയുമുള്ള മോണോ പേർക്ക് ഡബിൾ ഫെയ്‌സ്ഡ് ഹാഫ് കട്ട് 150 പാനലുകളാണ് സ്ഥാപിച്ചത്. കോളേജിന്റെ ദൈനംദിന ഉപയോഗത്തിന് ശേഷമുള്ള വൈധ്യുതി KSEB ക്ക് നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ഉദ്‌ഘാടനം കോളേജ് മാനേജർ റവ:ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ  നിർവഹിച്ചു.  


പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കൈക്കാരന്മാർ, കോളേജ് കൗൺസിൽ മെംബേർസ്, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികൾക്ക് പാലായിൽ സ്വീകരണം നൽകി
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും