Hot Posts

6/recent/ticker-posts

സൂരജ് പാലാക്കാരൻ അറസ്റ്റിൽ

സമൂഹമാധ്യമങ്ങൾ വഴി യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മാധ്യമ പ്രവർത്തകനുമായ സൂരജ് പാലാക്കാരൻ കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ.

സൂരജ് പാലാക്കാരൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് വർഷം മുമ്പ് സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ അന്ന് കേസെടുത്തിരുന്നത്. 

വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
മോഹൻലാൽ വയനാട് ദുരന്തഭൂമി സന്ദർശിക്കവേ, അദ്ദേഹത്തെ തന്റെ യൂട്യൂബ് അക്കൗണ്ട് വഴി അവഹേളിച്ച 'ചെകുത്താൻ' എന്ന യൂട്യൂബറെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു