Hot Posts

6/recent/ticker-posts

ഉച്ചയ്ക്കു ശേഷം റേഷന്‍ കടകൾ‌ തുറന്നില്ലെങ്കിൽ കടകൾ ഏറ്റെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: റേഷൻ കടകളുടെ സമരം നേരിടാൻ ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ. 
സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ല. ചര്‍ച്ചയ്ക്ക് മുന്നോട്ടു വന്നാല്‍ അതിനു തയാറാണ്. ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി പറഞ്ഞു. 
അതേസമയം, ഭക്ഷ്യവകുപ്പും വ്യാപാരികളുമായുള്ള ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച. ഉച്ചയോടെ 500 കടകള്‍ തുറക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. നാളെ 40 മൊബൈല്‍ റേഷന്‍ ഷോപ്പുകള്‍ സര്‍വീസ് നടത്തുമെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. 
ഉച്ചയ്ക്കു ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ വകുപ്പു തല നടപടി ഉണ്ടാകും. നാളെ മുതല്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിതരണം നടത്താനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും