Hot Posts

6/recent/ticker-posts

Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരത്ത് 11 വയസുകാരി ക്രൂര പീഡനത്തിനിരയായി. അമ്മയുടെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മകളെ സുഹൃത്തിനെക്കൊണ്ട് അമ്മ ലൈംഗിക ചൂഷണം ചെയ്യിക്കുകയായിരുന്നു. കൗൺസിലിങ്ങിലാണ് കുട്ടി താൻ നേരിട്ട ലൈംഗികതിക്രമം വെളിപ്പെടുത്തിയത്. 
സ്വന്തം വീട്ടിൽ വെച്ച് അതിക്രമം നേരിട്ടുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതി നടത്തിയ കൗൺസിലിങ്ങിലാണ് തനിക്ക് നേരിട്ട അതിക്രമത്തെപ്പറ്റി കുട്ടി തുറന്നുപറഞ്ഞത്.

വീട്ടിലെത്തിയ സുഹൃത്തിനൊപ്പം അമ്മ നിർബന്ധിച്ച് മുറിയിലേക്ക് അയക്കുകയായിരുന്നു. ഒരുമിച്ച് ഉറങ്ങണമെന്നായിരുന്നു പറഞ്ഞത്. ഇത്തരത്തിൽ ഉറക്കത്തിനിടെയാണ് അതിക്രമം നേരിട്ടതെന്നുമാണ് കുട്ടി വെളിപ്പെടുത്തിയത്.

സംഭവത്തിൽ അമ്മയെയും സുഹൃത്തിനെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. സംഭവം നടന്നത് പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് മാറ്റിയെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു