Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു: രോഗം ബാധിച്ചവരുടെ എണ്ണം ആകെ 215

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രണ്ടുപേർക്ക് വീതവും, കൊല്ലം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊറോണ രോഗബാധ ഉണ്ടായിരിക്കുന്നത്. കൊറോണ അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസർകോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷൻ പ്ലാൻ കൊണ്ടുവരുമെന്നും കാസർകോട് കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ടോക്കൺ അടിസ്ഥാനത്തിൽ ആകും റേഷൻ വിതരണം ചെയ്യുകയെന്നും എന്നും അദ്ദേഹം അറിയിച്ചു. കാർഡ് നമ്പർ ഉപയോഗിച്ച് റേഷൻ വിതരണം ക്രമീകരിക്കും. കാർഡ് നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാളെ റേഷൻ വിതരണം ചെയ്യും. 2,3 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് ഏപ്രിൽ മൂന്നിനും റേഷൻ വിതരണം ചെയ്യും. നേരിട്ട് എത്താൻ കഴിയാത്തവർക്ക് റേഷൻ വീട്ടിലെത്തിക്കും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനുമുള്ള ദിനമാണ് നാളെ. ഈ ഏപ്രിൽ ഒന്നിന് അത് പൂർണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാൻ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകും. അവർക്ക് ഐ.ഡി കാർഡ് നൽകും. മുഖ്യമന്ത്രി പറഞ്ഞു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു